Kerala
കോട്ടയം: രാജ്യത്തെ ഏറ്റവും വലിയ കളറിംഗ് മത്സരമായ ദീപിക കളർ ഇന്ത്യക്ക് പ്രശസ്ത സിനിമാതാരം മമിത ബൈജുവിന്റെ കൈയൊപ്പ്. സ്വാതന്ത്ര്യത്തിന്റെ 80-ാം പിറന്നാളിനോടനുബന്ധിച്ച് ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയും 75-ാം വാർഷികം ആഘോഷിക്കുന്ന ദീപിക ബാലസഖ്യവും ചേർന്നു സംഘടിപ്പിക്കുന്ന ദീപിക കളർ ഇന്ത്യ സീസൺ അഞ്ചിന്റെ സർട്ടിഫിക്കറ്റിലാണ് മമിത ബൈജു കൈയൊപ്പ് ചാർത്തുന്നത്.
‘ഒരേയൊരിന്ത്യ, ഒരൊറ്റ ജനത’ എന്ന സന്ദേശമുയർത്തിയും ലഹരിക്കെതിരായ ബോധവത്കരണ ലക്ഷ്യത്തോടെയുമാണ് ദീപിക കളർ ഇന്ത്യ പെയിന്റിംഗ് മത്സരം–സീസൺ അഞ്ച് സംഘടിപ്പിക്കുന്നത്.
എൽകെജി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചു നടത്തുന്ന മത്സരം ഓഗസ്റ്റ് ഏഴിനാണ്. മത്സരത്തിന്റെ രജിസ്ട്രേഷൻ 25 വരെ നീട്ടിയിട്ടുണ്ട്. പങ്കെടുക്കുന്ന കുട്ടികളുടെ കൃത്യമായ വിവരങ്ങൾ 25നകം ദീപികയുടെ ഏരിയ മാനേജർമാർ വഴിയോ RDLERP.com ഓൺലൈൻ പോർട്ടൽ വഴിയോ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
Movies
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് ഓഗസ്റ്റ് 14-ന് പ്രദർശനത്തിനെത്തും. മമിത ബൈജുവാണ് നായിക.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
രവീണ ടണ്ടന്, രാധിക ശരത്കുമാര് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
എഡിറ്റർ - നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ - ബംഗ്ലാൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ - കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ - ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ - വി. വെങ്കട്ട്, നൃത്തസംവിധാനം - ശേഖർ വിജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ - കെ. എൻ. വിജയകുമാർ, ചീഫ് കോ-ഡയറക്റ്റർ - ശ്രീവാസ്തവ, കോ-ഡയറക്ടർ - അഞ്ജി ചോഡപനിഡി, വിഎഫ്എക്സ് സൂപ്പർവൈസർ - വാസുദേവ റാവു മൊജ്ജാദ, ഡിഐ - ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ് - വൈശാഖ് ശിവ, ഡോൾബി അറ്റ്മോസ് മിക്സ് - ടി. ഉദയ് കുമാർ, ടീസർ കട്ട് - ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ - ബലറാം കൃഷ്ണൻ, പിആർഒ-വാഴൂർ ജോസ്.
Movies
പ്രേമലു എന്ന ചിത്രത്തോടെ മോളിവുഡും കടന്ന് തെന്നിന്ത്യയുടെ യുവസുന്ദരിയായി മമിത ബൈജു മാറി. തമിഴകത്തും തെലുങ്കുദേശത്തും ചലച്ചിത്രാസ്വാദകരുടെ ഇഷ്ടനായികയാണ് ഈ മലയാളിപെൺകൊടി. മമിതയുടെ അമ്പരപ്പിക്കുന്ന വളർച്ചയിൽ, പ്രേക്ഷകർക്കൊപ്പം തന്നെ സിനിമാ ലോകത്തുനിന്നും കൈയടികൾ ഉയരുന്നുണ്ട്. ഇപ്പോൾ, മമിതയുടെ കരിയറിലെ സുവർണ കാലഘട്ടത്തെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുകയാണ്.
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ. മായാനദിയും പൊന്നിയിൻ സെൽവനുമൊക്കെ കടന്ന് തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേപോലെ തിളങ്ങി നിൽക്കുന്ന നടി. അതുകൊണ്ടുതന്നെ മറ്റൊരു മലയാളി നടിക്ക് അന്യഭാഷകളിൽ ലഭിക്കുന്ന സ്വീകാര്യതയെ ഏറെ പോസിറ്റീവായാണ് നോക്കിക്കാണുന്നത്. മമിതയുടെ വളർച്ചയിൽ തനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഐശ്വര്യ വ്യക്തമാക്കി. വെറുമൊരു സഹപ്രവർത്തക എന്നതിനപ്പുറം മമിതയുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ചും താരം വാചാലയായി.
മമിത എനിക്ക് കുട്ടിയെപ്പോലെയാണ് - ചേച്ചിയുടെ വാത്സല്യത്തോടെയാണ് ഐശ്വര്യ ഈ വാക്കുകൾ പങ്കുവച്ചത്. തങ്ങൾക്കിടയിൽ അത്രമേൽ അടുത്ത ബന്ധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അന്യഭാഷാ ചിത്രങ്ങളിൽ വിജയം നേടുക എന്നത് എളുപ്പമുള്ള കാര്യമല്ല. മമിതയുടെ ഈ മുന്നേറ്റം തെന്നിന്ത്യൻ സിനിമാ ലോകത്ത് മലയാളി നടിമാരുടെ കരുത്ത് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ്.
മലയാള സിനിമയിൽനിന്ന് തമിഴകത്തേക്ക് ചുവടുവച്ച് വലിയ വിജയങ്ങൾ സ്വന്തമാക്കിയ ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ, പുതുതലമുറയിലെ താരങ്ങൾക്കിടയിലുള്ള ആത്മബന്ധത്തിന്റെ ഉദാഹരണമായി മാറി.
Movies
നിവിൻ പോളി- മമിത ബൈജു ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രം ഓണം റിലീസായി തിയറ്ററുകളിലെത്തും.
റൊമാന്റിക് കോമഡി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നിവിൻ പോളിയുടെ റോം - കോം ജോണർ ചിത്രമാണ് ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ (ബികെയു).
ഭാവന സ്റ്റുഡിയോസിനോടൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്നതിനാൽ തന്നെ ഇതിനകം ഏറെ ശ്രദ്ധ നേടിയ ചിത്രവുമാണ് BKU.
തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനായ ഗിരീഷ് എ ഡിക്കൊപ്പം നിവിൻ ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ മമിത ബൈജു ആണ് നായികയായെത്തുന്നത്.
മലയാളത്തിൽ ഒട്ടേറെ കലാമൂല്യവും ജനപ്രിയവുമായ സിനിമകൾ സമ്മാനിച്ചിട്ടുള്ള ബാനറാണ് ഭാവന സ്റ്റുഡിയോസ്. പ്രേക്ഷകർ ഏറ്റെടുത്ത ഹിറ്റ് ചിത്രം സർവ്വം മായയ്ക്ക് ശേഷം നിവിൻ ഈ ബാനറിനോടൊപ്പം ഒന്നിക്കുമ്പോൾ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലാണ്.
പ്രേമലുവിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രമാണ് ബത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്.
ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത് .
ഛായാഗ്രഹണം: അജ്മൽ സാബു, സംഗീത സംവിധാനം: വിഷ്ണു വിജയ്, എഡിറ്റർ: ആകാശ് ജോസഫ് വർഗ്ഗീസ്. ഗാനരചന: വിനായക് ശശികുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബെന്നി കട്ടപ്പന, ജോസ് വിജയ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, ആർട്ട് ഡയറക്ടർ: ആഷിക് എസ്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സംഘട്ടനം: ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുരക്കാട്ടിരി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഫിലിപ്പ് ഫ്രാൻസിസ്, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ.എസ്, കെ.സി സിദ്ധാർത്ഥൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, കളറിസ്റ്റ്: രമേഷ് സി.പി, സ്റ്റിൽസ്: റിൻസൺ എം.ബി, റിഷിലാൽ ഉണ്ണികൃഷ്ണൻ,പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്.
Movies
വിഘ്നേഷ് രാജയുടെ സംവിധാനത്തിൽ ധനുഷ് നായകനായെത്തിയ കര തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുമ്പോൾ, ചിത്രത്തിലെ മറക്കാനാകാത്ത ഷൂട്ടിംഗ് അനുഭവം പങ്കുവയ്ക്കുകയാണ് നായിക മമിത ബൈജു
ധനുഷിനൊപ്പമുള്ള തീവ്രമായ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് താരം മനസുതുറന്നത്. രാത്രിയിൽ ചിത്രീകരിച്ച രംഗത്തിൽ ധനുഷിന്റെ കോളറിൽ പിടിച്ച് ദേഷ്യപ്പെടേണ്ടി വന്നപ്പോൾ അറിയാതെ പിടുത്തം മുറുകിപ്പോയെന്നും ഉടൻ തന്നെ താൻ ക്ഷമ ചോദിച്ചുവെന്നും മമിത പറഞ്ഞു.
എന്നാൽ, ഇല്ലമ്മ, നിങ്ങൾ ചെയ്തത് ശരിയാണ്, ഈ രംഗത്തിന് അത് ആവശ്യമാണ് - എന്നായിരുന്നു ധനുഷിന്റെ മറുപടി. തന്നെ ഏറെ കംഫർട്ട് ആക്കിയാണ് ആ രംഗം പൂർത്തിയാക്കിയതെന്നും മമിത കൂട്ടിച്ചേർത്തു.
മികച്ച ധനുഷ് ചിത്രമെന്നാണ് കരയ്ക്കു ലഭിക്കുന്ന റിപ്പോർട്ടുകൾ. വൈൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമിച്ച ആക്ഷൻ ചിത്രത്തിൽ ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്.
ജി.വി. പ്രകാശ് കുമാർ (പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും പ്രകാശും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്) ആണ് സംഗീതം. വൈകാരിക രംഗങ്ങളിലും ആക്ഷനിലും ധനുഷ് മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.
ആദ്യ പകുതിയേക്കാൾ ആവേശം നിറയ്ക്കുന്ന രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പ്രേക്ഷകർ പറയുന്നു.
Movies
പ്രേമലു 2 സിനിമ പൂർണമായും ഉപേക്ഷിച്ചതായി നിർമാതാവ് ദിലീഷ് പോത്തൻ. പ്രേമലു 2 ഉപേക്ഷിച്ചു എന്നു കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണ്. അതിന് പകരമാണ് ബത്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നതെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
2024 ഏപ്രിൽ 18നാണ് പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.
എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അതിനിടെയാണ് ചിത്രം പൂർണമായും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Movies
സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന പുതിയ ചിത്രം വിശ്വനാഥ് ആൻഡ് സൺസിന്റെ ടീസർ പുറത്ത്. മമിത ബൈജുവാണ് മറ്റൊരു കഥാപാത്രം. സൂര്യയുടെ കഥാപാത്രത്തേക്കാൾ ഇരുപതു വയസ് കുറഞ്ഞ പെൺകുട്ടിക്ക് തോന്നുന്ന പ്രണയത്തിന്റെ സൂചനയും ടീസർ തരുന്നുണ്ട്.
ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.
Movies
നിവിൻ പോളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് നടി മമിത ബൈജു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തനിക്ക് ഏത് ആവശ്യം വന്നാലും സംസാരിക്കാൻ പറ്റുന്നയാളാണ് നിവിനെന്നാണ് മമിത പറഞ്ഞത്. നിവിൻ തനിക്ക് മെന്ററെപ്പോലെയാണെന്നും താരം പറഞ്ഞു.
"നിവിന്‍ ചേട്ടന്റെ കൂടെ ഞാന്‍ മുൻപും വര്‍ക്ക് ചെയ്തിട്ടുണ്ട്. നല്ല ചില്ലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എനിക്ക് നിവിന്‍ ചേട്ടനോട് എന്ത് കാര്യങ്ങളും ഷെയര്‍ ചെയ്യാന്‍ പറ്റും. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിക്കും, സുഹൃത്തുക്കളെ പറ്റി പറയും, ജീവിതത്തിലെ ഒരോ പ്രശ്ങ്ങളെ കുറിച്ചൊക്കെ സംസാരിക്കും.
എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഉപദേശത്തിനായി ഞാന്‍ നിവിന്‍ ചേട്ടനെ സമീപിക്കും. അദ്ദേഹം എനിക്ക് കൂടുതലും മെന്ററിനെ പോലെയാണ്.
നിവിൻ പോളി നായകനായെത്തുന്ന ബത്ലഹേം കുടംബ യൂണിറ്റാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മലയാള ചിത്രം. ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഫീല്‍ഗുഡ് മൂഡിലാണ് ഒരുങ്ങുന്നത്.
Movies
കേരളം മുഴുവൻ ഏറ്റെടുത്ത സിനിമയായിരുന്ന പ്രേമലു പോലെ ഡ്യൂഡും മമിതയുള്ളതിനാൽ എല്ലാവരും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രദീപ് രംഗനാഥൻ. കൊച്ചിയിൽ ഡ്യൂഡ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
""ചിത്രത്തിൽ എന്നെ ഏറ്റവും കംഫർട്ടാക്കിയത് മമിതയായിരുന്നു. ഈ സിനിമയിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. എന്നെ പിച്ചിയും നുള്ളിയും ഇടിച്ചുമൊക്കെ ഞങ്ങള്‍ തമ്മിലുള്ള ബോണ്ട് സെറ്റാക്കിയത് മമിതയാണ്.
വളരെ പോസിറ്റീവ് വൈബുള്ള, എനർജിയുള്ള താരമാണ് മമിത. ലവ് ടുഡേ യൂത്ത് സെൻട്രിക് സിനിമയായിരുന്നു. ആദ്യം യൂത്തും ഒരാഴ്ചയ്ക്ക് ശേഷം ഫാമിലി ഏറ്റെടുക്കുകയുണ്ടായി. ഡ്രാഗൺ എജ്യൂക്കേഷൻ ബേസ് ചെയ്ത് കഥപറഞ്ഞ സിനിമയായിരുന്നു. ഇമോഷൻസും ഉണ്ടായിരുന്നു. എന്നാൽ ഡ്യൂഡ് പക്കാ ഫാമിലി എന്റർടെയ്നറാണ് ഓരോ ഫാമിലിക്കുള്ളിലുള്ള റിലേഷൻഷിപ്പാണ് വിഷയം''. പ്രദീപ് പറഞ്ഞു.
തമിഴിലെ ശ്രദ്ധേയ താരം പ്രദീപ് രംഗനാഥനും മലയാളത്തിന്റെ സ്വന്തം മമിത ബൈജുവും ഒന്നിക്കുന്ന ഡ്യൂഡ് നാളെ തിയേറ്ററുകളിലെത്തുകയാണ്.
ലവ് ടുഡേ, ഡ്രാഗൺ എന്നീ ഹിറ്റ് സിനിമകളിലൂടെ തമിഴിലെ യുവ താരങ്ങളിൽ ഏറെ ശ്രദ്ധേയനാണ് പ്രദീപ് രംഗനാഥനും മലയാളത്തിലെ യൂത്ത് സെൻസേഷൻ മമിത ബൈജുവും സംഗീതലോകത്തെ പുത്തൻ സെൻസേഷനൻ സായ് അഭ്യങ്കറും ഒന്നിക്കുന്നതിനാൽ ദീപാവലി സീസണിലെ ഏവരും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ഡ്യൂഡ്.
റൊമാൻസിന് റൊമാൻസ്, ആക്ഷന്‍ ആക്ഷൻ, കോമഡിക്ക് കോമഡി, ഇമോഷന് ഇമോഷൻ എല്ലാം കൊണ്ടും ഒരു ടോട്ടൽ യൂത്ത് കാർണിവൽ തന്നെയാകും ഡ്യൂഡ് എന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന.
മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് ഡ്യൂഡ്. രസകരമായൊരു വേഷത്തിൽ ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. സംഗീത ലോകത്തെ പുത്തൻ സെൻസേഷൻ ആയ സായ് അഭ്യങ്കർ ഈണമിട്ട് ചിത്രത്തിലേതായി ഇറങ്ങിയ പാട്ടുകളെല്ലാം തന്നെ ഇതിനകം സോഷ്യൽ മീഡിയ ലോകത്ത് വലിയ വൈറലായി കഴിഞ്ഞിട്ടുണ്ട്.
കീർത്തീശ്വരൻ എഴുതി സംവിധാനം നിർവഹിക്കുന്ന ഡ്യൂഡ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ.
ആർ. ശരത് കുമാർ, നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കാള്‍.
ഛായാഗ്രഹണം നിർവഹിക്കുന്നത് നികേത് ബൊമ്മിയും എഡിറ്റിംഗ് ഭരത് വിക്രമനുമാണ്. കോ പ്രൊഡ്യൂസർ: അനിൽ യെർനേനി, സിഇഒ: ചെറി, പ്രൊഡക്ഷൻ ഡിസൈനർ: ലത നായിഡു, കോസ്റ്റ്യൂം: പൂർണിമ രാമസ്വാമി, ആക്ഷൻ: യന്നിക് ബെൻ, ദിനേശ് സുബ്ബരായൻ, ഗാനരചന: വിവേക്, പാൽ ഡബ്ബ, ആദേശ് കൃഷ്ണ, സെംവി, കോറിയോഗ്രാഫർ: അനുഷ വിശ്വനാഥൻ, ആർട്ട് ഡയറക്ടർ: പിഎൽ സുഭേന്ദർ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: തപസ് നായക്, വിഎഫ്എക്സ് സൂപ്പർവൈസർ: രാംകുമാർ സുന്ദരം, കളറിസ്റ്റ്: സുരേഷ് രവി, ഡിഐ: മാംഗോ പോസ്റ്റ്, സ്റ്റിൽസ്: ദിനേശ് എം, പബ്സിസിറ്റി ഡിസൈനർ: വിയാക്കി, വിതരണം: എജിഎസ് എന്റർടെയ്ൻമെന്റ്, ഡിജിറ്റൽ പ്രൊമോഷൻസ് കേരള: വിപിൻ കുമാർ(10G മീഡിയ) പിആർഒ: ആതിര ദിൽജിത്ത്
Movies
ലവ് ടുഡേ, ഡ്രാഗൺ എന്നീ ഹിറ്റ് സിനിമകൾക്കുശേഷം പ്രദീപ് രംഗനാഥൻ നായകനാകുന്ന ഡ്യൂഡ് ട്രെയിലർ എത്തി. മമിത ബൈജുവാണ് ചിത്രത്തിൽ നായികയാകുന്നത്.
സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. ഒക്ടോബർ 17നാണ് ചിത്രം റിലീസ്.
Movies
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ടത്ത് വർക്കിക്ക് അഭിമാനിക്കാം. ഇതേ പേരിലുള്ള ചിത്രത്തിന്റെ ചലച്ചിത്രാവിഷ്കാരം സൃഷ്ടിച്ച ലോല പ്രണയഭാവങ്ങൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും മലയാള സിനിമയെ വിട്ട് പോയിട്ടില്ല.
മഞ്ചാടിക്കുരുവിനെ സ്നേഹിക്കുന്ന, പ്രണയത്തിൽ ഗൃഹാതുരത്വം തേടുന്ന കഥാപാത്രങ്ങൾ നിറയുന്ന "പ്രണയവിലാസം' എന്ന ചിത്രമാണ് മലയാളത്തിലെ പൈങ്കിളി പരമ്പരയുടെ ഏറ്റവും പുതിയ മുഖം. പൈങ്കിളി എന്ന വാക്കിന് ദശാബ്ദങ്ങളായി ചാർത്തി നൽകിയ മോശം പ്രതിച്ഛായ ഏറെക്കുറെ മറച്ച് പിടിക്കുന്ന ചിത്രമാണ് ഇത്.
പ്രേമം, കാമം എന്നിവ വ്യത്യസ്തമാണെന്ന അണിയറപ്രവർത്തകരുടെ ആശയം, ഒരു കഥാപാത്രത്തെ കൊണ്ട് നേരിട്ട് പറയിപ്പിച്ചാണ് സംവിധായകൻ നിഖില്‍ മുരളി ചിത്രം തുടങ്ങുന്നത്.
ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ തിരക്കഥയുടെ ആദ്യഭാഗം പറയുന്നത് വില്ലേജ് ഓഫീസർ ആയ നായകനും ഭാര്യയും തമ്മിലുള്ള നിശബ്ദ അകൽച്ചയാണ്. മനോജ് കെ.യു അവതരിപ്പിച്ച വില്ലേജ് ഓഫീസർ കഥാപാത്രത്തിന്റെ വിവാഹേതര പ്രേമഭാവങ്ങൾ സ്ക്രീനിൽ മിന്നിമറയുന്നു.
വില്ലേജ് ഓഫീസറുടെ പൂർവകാല പ്രണയിനിയും കടന്ന് വരുന്നതോടെ, ചിത്രം കാണുന്ന പ്രേക്ഷകർ ചിലരെങ്കിലും വി.ജെ ജെയിംസിന്റ "പ്രണയോപനിഷത്ത്' എന്ന കഥ ഓർക്കാൻ സാധ്യതയുണ്ട്. മോഹൻലാൽ നിറഞ്ഞാടിയ "മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന ചിത്രം പ്രസ്തുത കഥ ദൃശ്യവൽകരിച്ചിരുന്നതിനാൽ പ്രണയവിലാസം ആവർത്തന വിരസിതമായ ഒരു പ്രണകാവ്യമായി തീരുമോ എന്ന് ഒരുവേള പ്രേക്ഷകനെ ചിന്തിപ്പിക്കും.
എന്നാൽ കഥാഗതിയിലെ ഒരു പ്രധാന സംഭവത്തോടെ ചിത്രം ഫ്ലാഷ്ബാക്കിലേക്ക് മാറുന്നു. ഇതോടെ പങ്കാളിയുടെ പഴയ പ്രണയത്തിൽ അസൂയപെടുന്ന നായകനും പുതിയൊരു പ്രണയ കഥയും സ്ക്രീനിൽ വെളിവാകുന്നു.